അദ്ധ്യാപക ദിനത്തിൽ ഒരു ഹൃദയസ്പർശിയായ കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് ബോളിവുഡ് നടി കജോൾ. ചില അഭിമുഖങ്ങളിൽ ഗുരുക്കന്മാരെ കുറിച്ച് പരാമർശിച്ചതിന്റെ വീഡിയോ ക്ലിപ്പുകൾ സഹിതമാണ് കജോളിന്റെ കുറിപ്പ്. തന്നെ നല്ലൊരു വ്യക്തിയായി മാറാൻ സഹായിച്ചതിന് ഗുരുക്കന്മാരോട് കജോൾ നന്ദി അറിയിച്ചു
“ഞാൻ ശരിക്കും ഒരു ഗ്രാമത്തിലാണ് വളർന്നത്. ശക്തരായ സ്ത്രീകളാൽ നിറഞ്ഞ ഒരു ഗ്രാമം. ഉപദേശങ്ങളിലൂടെ അല്ല ഉദാഹരണങ്ങളിലൂടെയാണ് ഞാൻ പഠിച്ചത്. അതിന് എന്റെ അദ്ധ്യാപകരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നല്ലതും ചീത്തയും അതിനിടയിലുള്ളതും എന്തെന്ന് മനസ്സിലാക്കാൻ അവർ പഠിപ്പിച്ചു. സ്കൂളിൽ പഠിക്കുന്ന കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത വ്യത്യസ്തമായ കാര്യങ്ങളും അവർ പഠിപ്പിച്ചു. ജീവിതത്തിൽ ഏറ്റവും ആവശ്യമുള്ള സമയത്ത് അവയെല്ലാം ഉപകാരപ്രദമായി. അവർ പറഞ്ഞു തന്നിരുന്നത് ഞാൻ കേൾക്കുകയായിരുന്നില്ല ആഗിരണം ചെയ്യുകയായിരുന്നു. എന്നെ പഠിപ്പിച്ചതും ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാത്തിന്റെയും ഒരു മനോഹരമായ സംയോജനമാണ് ഇന്നത്തെ ഞാൻ.” – ഇങ്ങനെയായിരുന്നു കജോൾ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ്.
1974 ഓഗസ്റ്റ് 5-ന് ബോംബെയിലാണ് കജോൾ ജനിച്ചത്. അഭിനേത്രിയായ തനൂജയുടെയും സംവിധായകനും നിർമ്മാതാവുമായ ഷോമു മുഖർജിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് കജോൾ. പതിനാറാം വയസ്സിൽ ബെഖുദി എന്ന ചിത്രത്തിലൂടെ ആയിരുന്നു കജോളിന്റെ സിനിമാ അരങ്ങേറ്റം. കജോളിന്റെ അനിയത്തി തനിഷയും അഭിനേത്രിയാണ്.
Discussion about this post