തിരുവനന്തപുരം: മകന്റെ മരണവാർത്ത അറിഞ്ഞ് മാതാവ് ജീവനൊടുക്കി.നെടുമങ്ങാട് വെള്ളൂർക്കോണം സ്വദേശിയും അദ്ധ്യാപികയുമായ ഷീജയാണ് മരിച്ചത്. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലുണ്ടായ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥി സജിൻ മുഹമ്മദിന്റെ മാതാവാണ് ഷീജ.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പിക്കപ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിരുദാനന്ദര ബിരുദ വിദ്യാർത്ഥിയായ സജിൻ മുഹമ്മദ് മരിച്ചത്. മകൻ മരിച്ച വിവരം അറിയിക്കാതെ ഷീജ ബീഗത്തെ ബന്ധുക്കൾ ഇന്നലെ വൈകീട്ട് കഴക്കൂട്ടത്തെ ബന്ധുവീട്ടിൽ കൊണ്ടുവിട്ട ശേഷം മൃതദേഹം കൊണ്ടുവരാനായി വയനാട്ടിലേക്ക് പോയി.
രാത്രിയോടെ ഫേസ്ബുക്കിലൂടെ ഷീജ മകന്റെ മരണവാർത്ത അറിഞ്ഞു. തുടർന്നാണ് ഇവർ ബന്ധു വീട്ടിലെ കിണറ്റിൽ ചാടിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭർത്താവ് റിട്ട. വനംവകുപ്പ് ഉദ്യോഗസ്ഥനാണ്.
Discussion about this post