കൊച്ചി: നെടുമ്പാശേരിക്ക് സമീപം കുറുമശേരിയിൽ ഒരു വീട്ടിലെ മൂന്നുപേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുറുമശേരി അമ്പാട്ടുപറമ്പിൽ ഗോപി (62), ഭാര്യ ഷീല (55), മകൻ ഷിബി (33) എന്നിവരെയാണ് വീടിന്റെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകുന്നതിനായി ഷിബിൻ പലരിൽ നിന്നായി പണം വാങ്ങിയിരുന്നു. എന്നാൽ പണം നൽകിയവരെ കൊണ്ടുപോകാനായില്ല. ഈ സമ്മർദ്ദവും കുടുംബത്തിന് ഉണ്ടായിരുന്നുവെന്നാണ് വിവരം. ഗോപി ഓട്ടോ ഡ്രൈവർ ആയിരുന്നു. ഷിബി വിദേശത്തുനിന്ന് മടങ്ങി വന്നയാളാണ്.
ഷിബിയുടെ ഭാര്യയെയും രണ്ടു മക്കളേയും കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു. അയൽവാസികളാണ് മൂന്ന് പേരും ആത്മഹത്യ ചെയ്ത വിവരം പോലീസിനെ അറിയിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post