കോഴിക്കോട്: ചുമരിൽ ചാരിവച്ച മെത്ത ദേഹത്ത് വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. മുക്കത്ത് ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. മണാശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ സന്ദീപാണ് മരിച്ചത്. ചുമരിൽ ചാരി വച്ചിരുന്ന മെത്ത ഉറങ്ങിക്കിടക്കുകയായിരുന്ന ജെഫിന്റെ ദേഹത്തേക്ക് വീഴുകയായിരു.
മാതാവ് ജിൻസി കുളിക്കാൻ പോയി വന്ന ശേഷം നോക്കിയപ്പോൾ കുഞ്ഞിനെ മെത്തയുടെ അടിയിൽ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് കെഎംസിടി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തും മുൻപേ കുഞ്ഞിന്റെ മരണം സംഭവിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് നടക്കും. ശേഷം മാത്രമേ കൃത്യമായ മരണ കാരണം വ്യക്തമാകൂയെന്ന് പോലീസ് പറഞ്ഞു.
Discussion about this post