കൊച്ചി: ആലുവയിൽ വിവിധ ഭാഷാ തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലെന്ന് സൂചന. പെരിയാർ ബാർ ഹോട്ടലിൽ നിന്നാണ് പ്രതി പിടിയിലായത്. ഇയാൾ തിരുവനന്തപുരം പാറശ്ശാല ചെങ്കൽ സ്വദേശിയായ ക്രിസ്റ്റിനാണ് പ്രതിയെന്നാണ് വിവരം. ഇയാൾ മുൻപും പീഡനക്കേസിൽ പ്രതിയെന്നാണ് വിവരം. ഇയാൾ പോലീസിന്റെ ക്രിമിനൽ ലിസ്റ്റിലും ഉൾപ്പെട്ടയാളാണ്. എറണാകുളത്ത് മാത്രം 10 കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. മുൻപ് കേസിൽ അകപ്പെട്ടപ്പോൾ സതീഷ് എന്ന പേരാണ് പോലീസിനോട് പറഞ്ഞത്.
ആലുവ ചാത്തൻപാറയിലാണ് എട്ടുവയസുകാരി ലൈംഗികപീഡനത്തിന് ഇരയായത്. പുലർച്ചെ രണ്ടു മണിയോടെയാണു സംഭവം. വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പിന്നീട് സമീപത്തെ പാടത്ത് നിന്നും നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തുകയായിരുന്നു.
നാട്ടുകാർ രക്ഷിച്ച പെൺകുട്ടി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നേരത്തെ പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ ചിത്രം പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇയാളെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ദൃക്‌സാക്ഷിയും തിരിച്ചറിഞ്ഞിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ചെങ്കൽ സ്വദേശി ക്രിസ്റ്റിലാണെന്ന് പോലീസ് കണ്ടെത്തിയത്.
Discussion about this post