എറണാകുളം : ആലുവയിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിൽ കൊടും ക്രിമിനൽ. വയോധികയെ പീഡിപ്പിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. തിരുവനന്തപുരത്ത് പീഡനക്കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് ഇയാൾ എറണാകുളത്തേക്ക് മുങ്ങിയതെന്നും കണ്ടെത്തി.
ക്രിസ്റ്റിലിനെതിരെ വെളിപ്പെടുത്തലുകളുമായി ഇയാളുടെ അമ്മയും രംഗത്തെത്തിയിട്ടുണ്ട്. ഇയാൾ വിചിത്ര സ്വഭാവത്തിന് ഉടമയാണെന്നാണ് അമ്മ പറയുന്നത്. 18 വയസ്സ് മുതലേ ഇയാൾ മോഷണം ആരംഭിച്ചതായും പ്രതിയുടെ അമ്മ വ്യക്തമാക്കി. വീട്ടുകാരുടെ വാക്കുകളൊന്നും ചെവിക്കൊള്ളാറില്ല, എപ്പോഴും മുറിയിൽ കതകടച്ച് ഇരിക്കുകയാണ് പതിവ്. പല കുറ്റവാളികളുമായും ഇയാൾക്ക് കൂട്ടുകെട്ട് ഉണ്ടെന്നും അമ്മ വ്യക്തമാക്കി.
മൊബൈൽ ഫോൺ മുതൽ കോഴികളെ വരെ മോഷ്ടിച്ച കേസുകളിൽ ഇയാൾ പ്രതിയാണ്. പകൽ സമയങ്ങളിൽ ഇയാൾ പുറത്തിറങ്ങാറില്ല. രാത്രികാലങ്ങളിൽ സഞ്ചരിച്ചാണ് മോഷണവും പീഡനവും പോലെയുള്ള കുറ്റകൃത്യങ്ങൾ നടത്തുന്നത്. തിരുവനന്തപുരത്ത് ക്രിസ്റ്റിൽ എന്ന പേരിൽ നിരവധി കേസുകൾ ഉള്ളതിനാലാണ് ഇയാൾ എറണാകുളത്ത് സതീഷ് എന്ന പേരിൽ കഴിഞ്ഞിരുന്നത്.
Discussion about this post