ഇടുക്കി: ചെറുതോണി അണക്കെട്ടിൽ വൻ സുരക്ഷാ വീഴ്ച. അതിക്രമിച്ച് കയറിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റിന് ചുവട്ടിൽ താഴിട്ട് പൂട്ടി. ഷട്ടർ ഉയർത്തുന്ന റോപ്പിൽ അജ്ഞാത ദ്രാവകം ഒഴിച്ചു. യുവാവ് കടന്നു പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കെഎസ്ഇബിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. ജൂലൈ 22 നാണ് സംഭവം നടന്നതെന്നാണ് വിവരം. പരാതി നൽകാൻ എന്താണ് ഇത്രയും താമസിച്ചതെന്ന് വ്യക്തമല്ല.
Discussion about this post