ന്യൂഡൽഹി: ഭീകരത തികച്ചും ന്യായീകരിക്കാനാവാത്ത ഒന്നാണെന്നും ലോകം അതിനെ ഗൗരവമായി ചെറുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഭീകരതയെ ചെറുക്കുക എന്നത് ‘നമുക്കെല്ലാവർക്കും’ ഒരു ‘അടിസ്ഥാന മുൻഗണന’ ആയിരിക്കണമെന്നും അത് തന്റെ മുൻഗണനകളിൽ വളരെ ഉയർന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞുു.
തീവ്രവാദം ഒരു ആഗോള പ്രതിഭാസമായി മാറിയെന്നും ഇന്ത്യയ്ക്ക് സ്വാഭാവികമായും സ്വന്തം ആശങ്കകളുണ്ടെന്നും യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു.ചില ഭീകരരെ കരിമ്പട്ടികയിൽ പെടുത്താനുള്ള ശ്രമങ്ങളെ ചൈന തടയുന്നതിനെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഈ പ്രക്രിയ രാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തിൽ ആയിരിക്കരുതെന്ന് യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു.
ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഞാൻ സ്വാഗതം ചെയ്യുന്നു. മഹാ ഉപനിഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ വാചകം ഇന്നത്തെ ലോകത്ത് വലിയ മാറ്റൊലിയാവുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post