ചെന്നൈ; മതങ്ങൾ സ്ത്രീ തുല്യത അംഗീകരിക്കുന്നില്ലന്ന് സിപിഎം പി.ബി അംഗം എം.എ ബേബി . ചെന്നൈയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആര്‍.പി ഭാസ്കറിന്‍റെ പുസ്തക പ്രകാശന വേദിയിലായിരുന്നു പരാമര്‍ശം. കേരള മീഡിയ അക്കാഡമിയുടെ മീറ്റ് ദി പ്രസ് പരിപാടിക്കൊപ്പമാണ് പുസ്തക പ്രകാശനം നടന്നത്.
ഇന്ത്യയെ രക്ഷിക്കാൻ കേരളവും തമിഴ്നാടും ഇരട്ടക്കുഴൽ തോക്ക് പോലെ പ്രവര്‍ത്തിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പറഞ്ഞു. ബി.ആർ.പി ഭാസ്കർ രചിച്ച ദി ചേഞ്ചിംഗ് മീഡിയസ്കേപ്പിന്റെ പ്രകാശനം എം.കെ സ്റ്റാലിൻ നിർവഹിച്ചു. ഡിഎംകെ പത്ത് വര്‍ഷത്തിനുള്ളിൽ അധികാരത്തിലെത്തുമെന്ന് 1957ൽ ബിആര്‍പി പ്രവചിച്ചതടക്കം പരാമര്‍ശിച്ചായിരുന്നു സ്റ്റാലിന്‍റെ പ്രസംഗം.
ഇന്ന് രാജ്യത്തെ ജനാധിപത്യം അപകടത്തിലാണ്. ഭരണഘടന സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് മോദി , നിലവിൽ ഭരണഘടന വിരുദ്ധമായി പ്രവർത്തിക്കുകയാണെന്നാണ് സ്റ്റാലിൻറെ വാക്കുകൾ
Discussion about this post