എന്തും എങ്ങനെയും വളരെ വേഗം ജനശ്രദ്ധയാകർഷിക്കുന്ന ഇടമാണ് ഇന്റർനെറ്റ്. നിമിഷ നേരം കൊണ്ടാണ് പലതും വൈറലാവുന്നത്. നമ്മുടെ ചിന്താധാരണകളെ മാറ്റിമറിയ്ക്കുന്ന പലതും ഇക്കൂട്ടത്തിൽ ഉണ്ടാവും.
സാധാരണയായി കാട്ടിലെ രാജാവായി കണക്കാക്കുന്നത് സിംഹത്തെയാണ്. ആകാരഭംഗിയും ശക്തിയും ഗർജ്ജനവും സിംഹത്തിന് രാജാവെന്ന പദവി നൽകുമ്പോൾ തങ്ങളും ഒച്ചും മോശക്കാരല്ലെന്ന് കടുവകളും പുലികളും പറയാറുണ്ട്. രാജാവാര് എന്ന ചോദ്യത്തിന് സിംഹത്തിനായും കടുവകൾക്കായും വാദിക്കുന്നവരുണ്ട്. എന്തൊക്കെ വന്നാലും രാജാവെന്ന സ്ഥാനം മാർജ്ജാര വർഗത്തിന് സ്വന്തം.
എന്നാലിതാ കാട്ടിലെ രാജാവിനെ പോലും പേടിപ്പിക്കുന്ന ‘ പ്രജകളുടെ’ വീഡിയോ ആണ് ഇപ്പോൾ എക്‌സിൽ വൈറലായിരിക്കുന്നത്. കടുവയോ സിംഹമോ കാട്ടിലെ രാജാക്കന്മാരല്ല… എല്ലാം സാഹചര്യങ്ങൾക്കനുസൃതമാണ്” എന്ന അടിക്കുറിപ്പോടെ ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവച്ചത്.
Neither the Tiger,
Nor the lions are king of the jungle…
It’s all situation specific. https://t.co/hsOsONY1PS pic.twitter.com/0ocoQuvil2— Susanta Nanda (@susantananda3) September 6, 2023
ഒരു ഫുട്പാത്തിന് നടുവിൽ രണ്ട് ഭീമൻ സിംഹങ്ങൾ വിശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രണ്ട് കാണ്ടാമൃഗങ്ങൾ സിംഹങ്ങളുടെ സമീപത്തെത്തിയപ്പോൾ അവർ ഞെട്ടിപ്പോയി. ഉടൻ തന്നെ അവ എഴുന്നേറ്റ് പോകുന്നത് വീഡിയോയിൽ കാണാം. സിംഹങ്ങൾ കാണ്ടാമൃഗങ്ങളെ ഭയപ്പെടുന്നുവെന്ന് ചിലർ പരിഹസിച്ചപ്പോൾ വന്യമൃഗങ്ങൾ പരസ്പരം അവരുടെ പ്രദേശത്തെ മാനിക്കുന്നുവെന്നും അനാവശ്യ കലഹങ്ങളിൽ ഏർപ്പെടുന്നതിന് പകരം സമാധാനം നിലനിർത്താനാണ് ഇഷ്ടപ്പെടുന്നതെന്നുമാണ് മറ്റുചിലർ വാദിക്കുന്നത്
Discussion about this post