തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വാച്ചർ കൊല്ലപ്പെട്ടു. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ ഇരുമ്പൻ കുമാരൻ ആണ് കൊല്ലപ്പെട്ടത്. വൈകീട്ടോടെയായിരുന്നു സംഭവം.
പച്ചിലകുളം – കരടിപ്പാറ ഭാഗത്തു വെച്ചായിരുന്നു സംഭവം. കാടിനുള്ളിൽ പരിശോധനയ്ക്കായി പോയതായിരുന്നു ഇരുമ്പൻ കുമാരനും സംഘവും. ഇതിനിടെ ഇരുമ്പൻ കുമാർ മോഴയാനയുടെ മുൻപിൽ പെടുകയായിരുന്നു. ശബ്ദം കേട്ട് കൂടെയുണ്ടായിരുന്നവർ ഓടിയെത്തിയപ്പോഴായിരുന്നു ആന ആക്രമിച്ചതായി കണ്ടത്. സംഭവ സ്ഥലത്തുതന്നെ കുമാരൻ മരിച്ചു.
കഴിഞ്ഞ ദിവസം തോട്ടം തൊഴിലാളിയുടെ വീടിന് നേരെ കാട്ടാന ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വനംവാച്ചർക്ക് നേരെ ആക്രമണം ഉണ്ടായത്.
Discussion about this post