തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്ത്രീധനപീഡനം. വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിള റോണി കോട്ടേജിൽ റോണി , ഇയാളുടെ രക്ഷിതാക്കൾ എന്നിവരുടെ പേരിലാണ് ഇരുപത്തിമൂന്നുകാരിയായ തമിഴ്‌നാട് സ്വദേശിനിയുടെ പരാതി.
175 പവൻ സ്വർണവും 45 ലക്ഷം രൂപ സ്ത്രീധനവുമായി നൽകിയാണ് റോണിയെ തമിഴ്‌നാട് സ്വദേശിനി വിവാഹം കഴിച്ചത്. എന്നാൽ ഇതിൽ മതിയാവാത്ത ഭർത്താവും ഭർതൃവീട്ടുകാരും തന്റെ മാതാപിതാക്കളുടെ പേരിലുള്ള രണ്ടേക്കർ ഭൂമിയും ആവശ്യപ്പെടുകയായിരുന്നു. ഇത് പറഞ്ഞ് പെൺകുട്ടിയേയും കുടുംബത്തെയും മാനസികമായി പീഡിപ്പിക്കുന്നവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്
സിവിൽ സർവീസ് പരീക്ഷയെഴുതിയിട്ടുണ്ടെന്നും സബ്ഇൻസ്പെക്ടർ പട്ടികയിൽ പേരുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു വിവാഹം നടത്തിയിരുന്നത്. വിവാഹത്തിന് ശേഷം പീഡനവും ആരംഭിച്ചു. ഭൂമി നൽകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞയുടൻ പെൺകുട്ടിയെ തരിച്ചുവീട്ടിലാക്കുകയായിരുന്നു. പിന്നാലെ ബന്ധം വേർപിരിക്കുന്നതിന് കുടുംബകോടതിയിൽ കേസും ഫയൽചെയ്തു. ഇതോടെയാണ് പരാതിയുമായി പെൺകുട്ടിയും രക്ഷിതാക്കളും രംഗത്തെത്തിയത്.
Discussion about this post