ചെന്നൈ: പ്രേക്ഷകരെ പ്രായഭേദമന്യേ തീയേറ്ററുകളിലേക്ക് ഒഴുക്കിയ ചിത്രമായിരുന്നു രാജമൗലിയുടെ സംവിധാനത്തിൽ പ്രഭാസ് നായകനായ ബാഹുബലി. ഇതിന് ശേഷം മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങൾ താരത്തിന്റേതായി വന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇനി സലാറിലാണ് ആരാധകർ കണ്ണുംനട്ടിരിക്കുന്നത്.
ഇതിനിടെ വിഷ്ണു മഞ്ജുവിനൊപ്പം കണ്ണപ്പയിൽ പ്രഭാസ് എത്തുമെന്ന് അഭ്യൂഹം പരക്കുന്നുണ്ട്. മുകേഷ് സിംഗ് ആണ് സംവിധാനം.
Kannappa എന്ന ഹാഷ്ടാഗിനൊപ്പം ഹർ ഹർ മഹദേവ് എന്ന കുറിപ്പുമായാണ് വിഷ്ണു മഞ്ജു ചിത്രം പങ്കുവെച്ചത്. ചിത്രത്തിൽ പരമശിവന്റെ വേഷമായിരിക്കും പ്രഭാസ് അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. കൃതി സനോനിന്റെ സഹോദരി നുപുർ സനോൻ ആകും കണ്ണപ്പയിൽ നായികയാകുക എന്നും വാർത്തകളുണ്ട്.
Discussion about this post