സ്വന്തം സ്വഭാവവും വ്യക്തിത്വവുമെല്ലാം അറിഞ്ഞിരിക്കുക ഏതൊരാളെ സംബന്ധിച്ചിടത്തോളവും പ്രധാനപ്പെട്ടതാണ്. ഇഷ്ടപ്പെട്ട നിറത്തിൽ തുടങ്ങി കഴിക്കുന്ന ഭക്ഷണം പോലും സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. സ്വയം നന്നായി അറിഞ്ഞിരിക്കാൻ ഇടയ്ക്ക് ചില പരിശോധനകൾ നടത്തുന്നത് ഉചിതമായിരിക്കും. ഒപ്ടിക്കൽ ഇല്യൂഷൻ കൊണ്ടുള്ള ചില ഗെയിമുകൾ ഇതിന് ഉപകരിക്കും.
ഈ കാണുന്ന ചിത്രത്തിൽ രണ്ട് മൃഗങ്ങളാണ് ഉള്ളത്. പൂച്ചയും പൂച്ചയ്ക്കുള്ളിലായി ഒരു എലിയും. ചിത്രത്തിലേക്ക് നോക്കുമ്പോൾ ആദ്യം ഏത് മൃഗത്തെ കാണുന്നു എന്നതിന് അനുസരിച്ചിരിക്കും നിങ്ങളുടെ സ്വഭാവവും.
ചിത്രത്തിൽ നോക്കുമ്പോൾ ആദ്യം പൂച്ചയെ ആണ് കണ്ടത് എങ്കിൽ നിങ്ങൾ സ്വതന്ത്രരും, ജിജ്ഞാസയുള്ളവരുമാകും. നിഗൂഢ സ്വഭാവത്തിന് ഉമടകളായിരിക്കും. സ്വയം പര്യാപ്തരായ നിങ്ങൾ എന്തും സ്വയം ചെയ്യാനാകും ആഗ്രഹിക്കുക. എപ്പോഴും പുതിയ കാര്യങ്ങളോട് ഇക്കൂട്ടർക്ക് വലിയ താത്പര്യം ഉണ്ടാകും. ജോലിയും ഇടവേളകളും ഒരുപോലെ കൊണ്ടുനടക്കും. എപ്പോഴും സന്തോഷവാന്മാരായ ഇവർ ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്നതിലും തത്പരരായിരിക്കും.
മറിച്ച് ആദ്യം കാണുന്നത് എലിയെ ആണ് എങ്കിൽ നിങ്ങൾ ജാഗ്രതയുള്ളവരാണ് എന്നാണ് അതിനർത്ഥം. വളരെ വഴക്കമുള്ള നിങ്ങൾ ഏത് സാഹചര്യവുമായും പൊരുത്തപ്പെടും. എങ്കിലും ആളുകളുമായി ഇടപഴകുമ്പോൾ അൽപ്പം ഭയക്കും. അറിവിന്റെ സ്രോതസ്സുകളായിരിക്കും ഇക്കൂട്ടർ. അതുകൊണ്ടു തന്നെ ഏത് പ്രശ്‌നങ്ങളും അതിവേഗം പരിഹരിക്കാൻ ഇവർക്ക് സാധിക്കും. തങ്ങൾക്ക് ചുറ്റം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് നല്ല ബോദ്ധ്യം ഇവർക്ക് ഉണ്ടാകും.
Discussion about this post