മലപ്പുറം മലപ്പുറം വളാഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട. 10.8 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. പാലക്കാട് ആലത്തൂർ സ്വദേശി ഹക്കിം ആണ് അറസ്റ്റിലായത്. വളാഞ്ചേരി ബസ് സ്റ്റാൻഡിൽ വച്ചാണ് ഇയാൾ പിടിയിലാകുന്നത്. ആന്ധ്രപ്രദേശിൽ നിന്നാണ് കഞ്ചാവ് ഇവിടേക്ക് എത്തിച്ചത്. എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്പെഷ്യൽ സ്‌ക്വാഡും മലപ്പുറം ജില്ലാ സ്‌പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി അനിൽ കുമാർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
Discussion about this post