രജനീകാന്ത് ആരാധകർ കാത്തിരുന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമായി. സൺ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമാണം. വിക്രം, ലിയോ എന്നീ സിനിമകളുടേതിന് സമാനമായ പ്രമേയമാകും ഈ ചിത്രത്തിലും എന്നാണ് സൂചന. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്ററിലും സമാനമായ സൂചനയാണുള്ളത്.
രജനീകാന്തിന്റെ 171ാം സിനിമയാണ് ഇത്. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. ആക്ഷൻ അൻപറിവ്. രജനീകാന്തിന്റെ സിനിമാ കരിയറിലെ അവസാന ചിത്രമാകും ഇതെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടി.കെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനി ചിത്രത്തിന് ശേഷമായിരിക്കും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.
Discussion about this post