കോഴിക്കോട്: എംഎൽഎ ടി സിദ്ദിഖിന് എച്ച്1 എൻ 1. കടുത്ത പനിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എച്ച്1 എൻ 1 സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
കടുത്ത പനിയെ തുടർന്നാണ് സിദ്ദിഖ് എംഎൽഎയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. എന്നാൽ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. അസുഖം പൂർണമായി ഭേദമാകാൻ ഏതാനും ദിവസത്തെ ചികിത്സ കൂടി ആവശ്യമാണ്.
അനാരോഗ്യമുള്ളതായി ടി സിദ്ദിഖ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. സോളാർ കേസിൽ സോളാർ കേസിൽ ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ ഗൂഢാലോചന നടന്നതായി സിബിഐ വെളിപ്പെടുത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും നിരവധി കോളുകൾ വരുന്നുണ്ട്. കടുത്ത പനിയെ തുടർന്ന് കോഴിക്കോട് മിംസിൽ അഡ്മിറ്റ് ആണ്. ആരോടും പ്രതികരിക്കാനോ സംസാരിക്കാനോ പറ്റുന്ന സാഹചര്യമല്ല. ഫോൺ ഉപയോഗിക്കാനും കഴിയുന്ന സാഹചര്യമില്ല. എല്ലാവരും ക്ഷമിക്കുമല്ലോയെന്നുമായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
Discussion about this post