പനാജി: കുടുംബങ്ങളുടെ അനുമതിയില്ലാതെ സ്‌കൂൾ കുട്ടികളെ മസ്ജിദിലേക്ക് പഠനയാത്ര കൊണ്ടുപോവുകയും അവരെ മതപരമായ ആചാരങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്ത സ്‌കൂൾ പ്രിൻസിപ്പളിന് സസ്‌പെൻഷൻ. ദക്ഷിണഗോവയിലെ ദബോലിമിലെ സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പളായ ശങ്കർ ഗാവോങ്കറിനാണ് സസ്‌പെൻഷൻ. വിവിധമതവിശ്വാസികളായ കുട്ടികളെ മസ്ജിദിലേക്ക് കൊണ്ടുപോവുകയും പെൺകുട്ടികളെ ഇസ്ലാമിക ആചാര പ്രകാരം ഹിജാബ് ധരിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ പ്രിൻസിപ്പൽ ശങ്കർ ഗാവോങ്കർ, സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ വാസ്‌കോ യൂണിറ്റ് സെക്രട്ടറി അബ്ദുൾ റഹ്‌മാൻ എന്നിവരെ വാസ്‌കോ പോലീസ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സംഘടനയുടെ ക്ഷണപ്രകാരമാണ് ശിൽപ്പശാല സംഘടിപ്പിച്ചതെന്നാണ് സ്‌കൂളിന് എതിരെ ഉയരുന്ന ആരോപണം.സ്‌കൂൾ മാനേജ്മെന്റിനോട് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ടെന്നും പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും വിദ്യാഭ്യാസ ഡയറക്ടർ ശൈലേഷ് സിങ്ഡെ പറഞ്ഞു.
ആൾട്ടോ-ദബോലിമിലെ കേശവ് സ്മൃതി ഹയർസെക്കൻഡറി സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാർത്ഥികളെയാണ് മസ്ജിദിലേക്ക് പഛനയാത്ര കൊണ്ടുപോയത്. അതേസമയം സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ (എസ്ഐഒ) ക്ഷണപ്രകാരം സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിക്കുന്നതിനായി ദബോലിമിലെ ഒരു മസ്ജിദ് സന്ദർശനം സംഘടിപ്പിച്ചതായി സ്‌കൂൾ പ്രിൻസിപ്പൽ ശങ്കർ ഗാവോങ്കർ പറഞ്ഞു
Discussion about this post