പത്തനംതിട്ട: പന്തളത്ത് വാഹനാപകടത്തിൽ രണ്ട് മരണം. കിഴക്കമ്പലം സ്വദേശി ജോൺസൺ മാത്യു (48), ആലുവ എടത്തല സ്വദേശി ശ്യാം വി എസ് (30) എന്നിവരാണ് മരിച്ചത്. പുലർച്ചെയോടെയായിരുന്നു അപകടം.
എംസി റോഡിൽ കുരമ്പാലയിലായിരുന്നു അപകടം ഉണ്ടായത്. ഇരുവരും സഞ്ചരിച്ച ഡെലിവറി വാനും കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബസ് യാത്രികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post