ലക്‌നൗ: സ്വന്തം ഭർത്താവിനും ഭർതൃപിതാവിനും എതിരെ ഗുരുതര ആരോപണവുമായി ഗർഭിണിയായ യുവതി. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ഭർതൃപിതാവ് തന്നെ ബലാത്സംഗം ചെയ്‌തെന്നും. ഇതോടെ ശരീഅത്ത് പ്രകാരം ഭാര്യ അമ്മയായി മാറിയെന്ന് പറഞ്ഞ് ഭർത്താവ് തന്നെ ഉപേക്ഷിച്ചതായി യുവതി പരാതിയിൽ പറയുന്നു.
വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഭർതൃപിതാവ് തന്നോട് ദുരുദ്ദേശത്തോടെയാണ് പെരുമാറാറുള്ളത്. 2023 ജൂലൈ 5 ന് ഭർത്താവ് ഭർതൃമാതാവിനോടൊപ്പം ആശുപത്രിയിൽ പോയപ്പോൾ ഭർതൃപിതാവ് തന്നെ ബലാത്സംഗം ചെയ്തു. പുറത്താരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ യുവതി നടന്ന സംഭവങ്ങളെല്ലാം ഭർത്താവിനോട് പറഞ്ഞു. ഇത് കേട്ട ഭർത്താവ് തന്നെ ഉമ്മിയെന്നാണ് പിന്നീട് അഭിസംബോധന ചെയ്തതെന്ന് യുവതി പറയുന്നു.
ശരീഅത്ത് പ്രകാരം എന്റെ പിതാവ് നിങ്ങളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എനിക്ക് പങ്കാളിയായി കാണാൻ കഴിയില്ല. ഇപ്പോൾ നീ എന്റെ ഭാര്യയല്ല, എന്റെ അമ്മയാണെന്നായിരുന്നു ഭർത്താവ് പറഞ്ഞത് ഇതിന് ശേഷം ഭർത്താവ് യുവതിയെ മർദിക്കുകയും വീട്ടിൽ നിന്ന് ആട്ടിയോടിക്കുകയും ചെയ്തുവെന്നാണ് പരാതി. പ്രശ്നങ്ങൾ ഭയന്നാണ് സംഭവം നടന്നയുടൻ പരാതി നൽകാൻ കഴിയാതിരുന്നതെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Discussion about this post