ആസിഫ് അലിയും സണ്ണിവെയ്‌നും കേന്ദ്രകഥാപാത്രങ്ങളാവുന്ന കാസർഗോൾഡ് തീയേറ്ററുകളിലേക്ക് എത്തുകയാണ്. ബിടെക് സിനിമയുടെ സംവിധായകൻ മൃദുൽ നായരാണ് കാസർഗോൾഡ് സംവിധാനം ചെയ്തിരിക്കുന്നത്. സ്വർണക്കടത്താണ് സിനിമയുടെ പ്രമേയമെന്നാണ് സൂചനകൾ. ചിത്രത്തിന്റെ പ്രമോഷനിടെ ആസിഫ് അലി സ്വർണവുമായുള്ള തന്റെ ആദ്യത്തെ എക്‌സ്പീരിയൻസ് പങ്കുവച്ചിരിക്കുകയാണ്.
സിനിമയിൽ ചാൻസ് നേടാൻ നടന്നിരുന്ന കാലത്ത് സ്വർണം പണയം വെക്കാൻ ബാങ്കിൽ ചെന്നപ്പോൾ ഒരുപിടി സമ്മാനങ്ങൾ പിടിച്ചുനിൽക്കുന്ന തന്റെ ഫ്‌ലെക്‌സ് കണ്ടുവെന്നും ഐഡി പ്രൂഫ് ചോദിച്ചപ്പോൾ ബാങ്ക് ജീവനക്കാരിക്ക് ഫ്‌ലെക്‌സ് കാണിച്ചുകൊടുത്തുവെന്നുമാണ് ആസിഫ് അലി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
സിനിമാ മോഹവുമായി എറണാകുളത്ത് എത്തിയ സമയത്ത് വേറെ വഴിയില്ലാതെ കയ്യിലെ സ്വർണമോതിരം പണയം വയ്ക്കാൻ പോയതായിരുന്നു താരം. കിട്ടുന്ന മോഡലിംഗിനും ഫോട്ടോ ഷൂട്ടിനോ പോകുന്ന കാലമായിരുന്നു അത്. അന്ന് എപ്പഴോ എടുത്ത ഫോട്ടോ ഷൂട്ടിന്റെ ഫോട്ടോ ഞാൻ കാണുന്നത് പണയം വെക്കാൻ പോയ സ്ഥലത്താണ്. അവിടെ ചെല്ലുമ്പോൾ പണയം വെക്കാൻ നിൽക്കുന്ന കൗണ്ടറിന്റെ പുറകിൽ ഒരുപിടി സമ്മാനങ്ങളുമായി എന്റെ ഫോട്ടോയാണ് നിൽക്കുന്നത്.’
തുടർന്ന് മോതിരവുമായി കൗണ്ടറിൽ പോയി നിന്നപ്പോൾ അവിടെയുള്ള ചേച്ചി ഐഡി പ്രൂഫ് ചോദിച്ചു. ആ സമയം ഞാൻ ആ ഫോട്ടോ നോക്കി സ്റ്റക്കായി ഇങ്ങനെ നിൽക്കുകയാണ്. ഉടനെ എന്റെ കൂടെ വന്നയാൾ എന്തിനാ ഐഡി പ്രൂഫ്…? ദേ ആ നിൽക്കുന്ന ആളാണെന്നും പറഞ്ഞ് എന്റെ ഫോട്ടോ കാണിച്ചുകൊടുത്തുവെന്നാണ് താരം പറഞ്ഞത്. എന്തായാലും ഈ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
Discussion about this post