പല വീടുകളിലും നേരിടുന്ന പ്രധാന പ്രശ്‌നമാണ് വൃത്തിയാക്കൽ. പല സ്ഥലങ്ങളും വൃത്തിയാക്കിയാലും അത് പോര എന്ന് പലപ്പോഴും തോന്നാറുണ്ട്. അങ്ങനെ ഒന്നാണ് ബാത്ത്‌റൂം. സ്ഥിരം ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഇവിടം വൃത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
പരസ്യത്തിലും മറ്റും കാണുന്നത് പോലെ വെട്ടിത്തിളങ്ങുന്ന ബാത്ത്‌റൂം എല്ലാവരുടെയും ആഗ്രഹമായിരിക്കും. ഇതിനായി പല സാധനങ്ങളും കടകളിൽ നിന്ന് വാങ്ങി ഉപയോഗിച്ച് നോക്കാറുണ്ടെങ്കിലും അതിലൊന്നും ഫലം കാണാറില്ല. എന്നാൽ ഇനി പേടിക്കേണ്ട ആവശ്യമില്ല, അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ നമുക്ക് സിമ്പിളായി ബാത്ത്‌റൂം വൃത്തിയാക്കാൻ സാധിക്കും. വിനാഗിരിയും ബേക്കിംഗ് സോഡയും സോപ്പ് പൊടിയുമാണ് ഇതിന് ആവശ്യം.
ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക. അതിലേക്ക് അര കപ്പ് വിനാഗിരി ചേർക്കാം. ഒരു ടേബിൾ സ്പൂൺ നിറയെ ഉപ്പും ഒന്നര ടേബിൾസ്പൂൺ ബേക്കിംഗ് സോഡയും രണ്ട് ടേബിൾ സ്പൂൺ സോപ്പുപൊടി കൂടി ചേർത്ത് കൊടുക്കാം. തുടർന്ന് ഇത് നല്ല രീതിയിൽ മിക്‌സ് ചെയ്ത് ഒരു സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റി വെയ്ക്കാം.
കറ പിടിച്ച ഭാഗങ്ങളിൽ ഇത് അടിച്ചുകൊടുത്ത് വളരെ എളുപ്പത്തിൽ വൃത്തിയാക്കാവുന്നതാണ്. വർഷങ്ങളായി ബാത്താറൂമിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ പോലും ഈസിയായി മാറ്റാൻ സാധിക്കും. ടൈലിലും മറ്റുമുള്ള കറകൾ കളയാനും ഇത് സഹായിക്കും.
Discussion about this post