തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. വൈകീട്ട് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ ആകും പുരസ്‌കാരങ്ങൾ വിതരണം ചെയ്യുക. ചടങ്ങിൽ മമ്മൂട്ടിയുൾപ്പെടെയുള്ളവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും.
വൈകീട്ട് ആറ് മണിയോടെയാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാര ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയാകും പുരസ്‌കാരങ്ങൾ വിതരണം ചെയ്യുക. ചലച്ചിത്ര മേഖലയിലെ സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി ഡാനിയേൽ പുരസ്‌കാരം മുഖ്യമന്ത്രി ടി.വി ചന്ദ്രന് സമ്മാനിക്കും. ടെലിവിഷൻ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സംവിധായകൻ ശ്യാമപ്രസാദ് മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങും. പുരസ്‌കാര വിതരണത്തിന് ശേഷം സംഗീത നിശയും ഉണ്ടാകും.
ജൂലൈയിൽ ആയിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. മമ്മൂട്ടി മികച്ച നടനും വിൻസി അലോഷ്യസ് മികച്ച നടിയ്ക്കുമുള്ള പുരസ്‌കാരങ്ങൾ സ്വന്തമാക്കി. 156 ചിത്രങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്.
Discussion about this post