ഡൽഹി : യുവാക്കളുടെ മികച്ച ഭാവി ലക്ഷ്യമാക്കി പുതിയ ഡിജിറ്റൽ പ്ലാറ്റ് ഫോം ഒരുക്കി കേന്ദ്രസർക്കാർ. ഡിജിറ്റൽ സംവിധാനത്തിലൂടെ തൊഴിൽ അന്വേഷകർക്ക് വളരെ എളുപ്പത്തിൽ തൊഴിൽ കണ്ടെത്താൻ സാധിക്കും എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘സ്‌കിൽ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ’ സംരംഭകത്വ പിന്തുണ നൽകാനും നൈപുണ്യ സംരംഭങ്ങളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാനും കഴിയും. ഇതിലൂടെ ഇന്ത്യയിലുടനീളമുള്ള 42,623 കേന്ദ്രങ്ങളിൽ നിന്നുള്ള 264-ൽ അധികമുള്ള നൈപുണ്യ കോഴ്സുകൾ ഈ പദ്ധതിയ്ക്ക് കീഴിൽ വരും.
എല്ലാ നൈപുണ്യ സംരംഭങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആറു ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ ഇൻഫ്രാ സ്ട്രക്ച്ചർ കൊണ്ടുവരുന്നത് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാ സ്ട്രക്ച്ചറിലൂടെ എല്ലാവർക്കും പ്രാപ്യമാക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പ്ലാറ്റ് ഫോമിലൂടെ യുവാക്കൾക്ക് മികച്ച ജോലി എന്നതാണ് ലക്ഷ്യം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്‌കിൽ ഇന്ത്യയിലൂടെ യുവാക്കൾക്ക് അനവധി അവസരങ്ങളാണ് ലഭിക്കുക. യുവാക്കളുടെ മികച്ച ഭാവിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന പദ്ധതിയാണ് ഡിജിറ്റൽ ഇന്ത്യ. അതിൽ ഉൾപ്പെടുന്നതാണ് സ്‌കിൽ ഇന്ത്യയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ഡിജിറ്റൽ നെറ്റ് വർക്കിംഗ് സ്‌കിൽ ഇന്ത്യ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണിപ്പോൾ. ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾക്ക് പുറമേ മറ്റു പ്രാദേശിക ഭാഷകളിലും ആപ്പ് ലഭ്യമാണ്.
Discussion about this post