തൃശ്ശൂർ: പിതാവ് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (38), മകൻ ടെൻഡുൽക്കർ (12) എന്നിവരാണ് മരിച്ചത്. സാരമായി പൊള്ളലേറ്റ ജോജിയുടെ ഭാര്യ ലിജി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നാലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോൺസണും ഗുരുതരാവസ്ഥയിലാണ്.
അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുന്ന മകന്റെ മുറിയിൽ എത്തിയ ജോൺസൺ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. ഇതിന് ശേഷം ജോൺസൺ ടെറസിൽ കയറി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാട്ടുകാരാണ് നാല് പേരെയും ആശുപത്രിയിൽ എത്തിച്ചത്.
കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ദീർഘകാലമായി ജോജിയും ജോൺസണും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണം.













Discussion about this post