കൊള്ളേണ്ടിടത്ത് കൊണ്ടപ്പോൾ ഖേദപ്രകടനവുമായി എത്തിയിരിക്കുകയാണ് ഫേസ്ബുക്കിൽ ഉണ്ണിമുകുന്ദൻ പങ്കുവെച്ച ചിത്രത്തിന് താഴെ അപകീർത്തികരമായ കമന്റിട്ട വ്യക്തി. കഴിഞ്ഞ ദിവസമാണ് ഉണ്ണിമുകുന്ദന്റെ ചിത്രത്തിനു താഴെ മനാഫ് കുണ്ടൂർ എന്ന വ്യക്തി ഗണപതിക്ക് സിക്സ് പാക്ക് ഇല്ല ഉണ്ണിമോനെ എന്ന രീതിയിൽ മോശമായി കമന്റ് ചെയ്തിരുന്നത്. ഈ കമന്റിനെതിരെ ഉണ്ണിമുകുന്ദൻ കൃത്യമായി പ്രതികരിച്ചിരുന്നത് വലിയ വാർത്തയായിരുന്നു.
ജയ് ഗണേശ് എന്ന തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത് മുതൽ പല പരിഹാസങ്ങളും ഉണ്ണിമുകുന്ദന് നേരെ ഉയരുന്നുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞദിവസം
മാളികപ്പുറത്തിന് വേണ്ടി നടത്തിയ മേക്ക് ഓവറില്‍ നിന്ന് പഴയ രൂപത്തിലേക്ക് തിരിച്ചെത്തിയ ചിത്രം ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചത് . ഈ ചിത്രത്തിന് താഴെയാണ് മനാഫ് കുണ്ടൂർ എന്ന വ്യക്തി മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ഒരു കമന്റുമായി എത്തിയിരുന്നത്. ഈ കമന്റിന് ഉണ്ണിമുകുന്ദൻ കൃത്യമായി മറുപടിയും നൽകിയിരുന്നു. ” തിരിച്ച് ഞാന്‍ നിന്റെ ദൈവത്തിന് പറഞ്ഞാല്‍ കൂട്ടക്കരച്ചിലുണ്ടാകും. നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത തമാശകള്‍ക്ക് പ്രേരിപ്പിക്കാതിരിക്കുക. കൃത്യമായി ഉത്തരം നല്‍കാന്‍ ഞാന്‍ മടിക്കില്ല.” എന്നായിരുന്നു ഉണ്ണി മുകുന്ദൻ മറുപടി നൽകിയത്.
സംഭവം വിവാദമായതോടെയാണ് മനാഫ് ഇപ്പോൾ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. “എന്റെ കമന്റ് മതവികാരത്തെ വ്രണപ്പെടുത്തിയതിൽ ഖേദിക്കുന്നു. തമാശയ്ക്ക് പോലും പറയാൻ പാടില്ലാത്തതായിരുന്നു എന്റെ കമന്റ്. അങ്ങയുടെ വികാരവും വിഷമവും ഞാൻ മനസ്സിലാക്കുന്നു. ഇനി ആവർത്തിക്കില്ലെന്ന ഉറപ്പോടെ, ഒരിക്കൽ കൂടി സോറി.” എന്നാണ് മനാഫ് ഇപ്പോൾ കമന്റ് ചെയ്തിരിക്കുന്നത്.
Discussion about this post