തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിനിടെ എഴുന്നേറ്റ് നിന്നതിൽ വിശദീകരണവുമായി നടൻ ഭീമൻരഘു.മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ എഴുന്നേറ്റ് നിന്നത് സോപ്പ് ഇടാൻ വേണ്ടിയല്ലെന്നും ഭീമൻ രഘു വ്യക്തമാക്കി. മുഖ്യമന്ത്രി സംസാരിക്കാൻ ആരംഭിച്ചപ്പോൾ എഴുന്നേറ്റു നിന്നു. പിന്നീട് ഇരിക്കാൻ തോന്നിയില്ലെന്നും പുറകിലുള്ളവരോട് ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചു അവർക്കാർക്കും ബുദ്ധിമുട്ട് ഉണ്ടായില്ലെന്നും ഭീമൻ രഘു പറഞ്ഞു.
എഴുന്നേറ്റ് നിന്നാൽ എന്താണ് കുഴപ്പം. മുതിർന്ന അല്ലെങ്കിൽ നമ്മൾ ആദരിക്കുന്ന ഒരു വ്യക്തിയെ കണ്ടാൽ എഴുന്നേറ്റ് നിൽക്കണമെന്നാണ് എന്നെ എൻറെ കുടുംബത്തിൽ നിന്നും പഠിപ്പിച്ചത്. അദ്ദേഹം കേരളത്തിൻറെ മുഖ്യമന്ത്രിയാണ് അദ്ദേഹവും ഞാനും ചെറിയ വ്യത്യാസമെ ഉള്ളൂ. അദ്ദേഹം സംസാരിക്കുമ്പോൾ ഞാൻ എഴുന്നേറ്റ് നിൽക്കണോ ഇരിക്കണോ. എന്തായാലും എൻറെ സംസ്‌കാരം അനുസരിച്ച് ഞാൻ എഴുന്നേറ്റ് നിന്നുവെന്ന് നടൻ പറഞ്ഞു.
ഇരിക്കാൻ ഒരു പദവിക്ക് വേണ്ടിയാണ് ഇപ്പോൾ നിന്നത് എന്ന വിമർശനം ശരിയല്ല. ഞാൻ ചോദിച്ചാൽ പദവി ലഭിക്കും പക്ഷെ അതിനൊന്നും ആഗ്രഹമില്ല. അതിൻറെ പേരിൽ കളിയാക്കിയാൽ സന്തോഷമാണെന്ന് താരം പറഞ്ഞു.
Discussion about this post