നന്നായി ഉണങ്ങിയ ചെമ്പരത്തി മൊട്ടുകളോ ഇതളുകളോ കുറച്ചുസമയം തിളച്ച വെള്ളത്തിൽ ഇട്ടുവച്ചാൽ ലഭിക്കുന്നത് ഒരു അപൂർവ്വ ഔഷധമാണ് – ചെമ്പരത്തി ചായ!
ഔഷധഗുണങ്ങളെ കുറിച്ച് അറിഞ്ഞാൽ ആർക്കും ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ചെമ്പരത്തി ചായ. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രോഗങ്ങൾ വരാതെ അകറ്റിനിർത്തുകയും ചെയ്യുന്ന ഒരു മികച്ച ഔഷധമാണ് ചെമ്പരത്തി ചായ.
ജീവിതശൈലി രോഗങ്ങൾക്കെല്ലാം ഒരു ഉത്തമ പ്രതിവിധി കൂടിയാണ് ചെമ്പരത്തി ചായ. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഈ ചായ ശരീരത്തിലെ ഫ്രീ റാഡിക്കലുകൾ എന്നറിയപ്പെടുന്ന ഹാനികരമായ തന്മാത്രകളെ നശിപ്പിക്കുന്നതാണ്. ശരീരത്തിലെ എൻസൈമുകളുടെ എണ്ണം വർദ്ധിപ്പിക്കാനും ഈ ചായ സഹായകരമാണ്. അതുപോലെതന്നെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ചെമ്പരത്തി ചായ ഏറെ ഫലപ്രദമാണ്.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും സഹായകരമാണ് ചെമ്പരത്തി ചായ. കരളിന്റെ പ്രശ്നങ്ങൾക്കും ശരീരത്തിലെ വീക്കത്തിനും ബാക്ടീരിയകളെ നശിപ്പിക്കാനും എല്ലാം ഈ ചായ ഫലപ്രദമാണ്. കൂടാതെ ചെമ്പരത്തി ചായ ശീലമാക്കിയാൽ ശരീരത്തിലെ നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ വർദ്ധിക്കുകയും മോശം കൊളസ്ട്രോളായ എൽഡിഎൽ കുറയുകയും ചെയ്യുമെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിനെല്ലാം ഉപരിയായി ചെമ്പരത്തി ചായയിൽ അടങ്ങിയിട്ടുള്ള പോളിഫെനോളുൾ ക്യാൻസറിനെ തടയുന്നതിൽ സഹായകരമാണെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post