കോട്ടയം: സൈബർ അധിക്ഷേപത്തെ തുടർന്ന് ഉമ്മൻചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ പരാതി നൽകി. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്‌ക്രീൻഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുക്കണം എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.നേരിട്ടാണ് ഡിജിപിക്ക് പരാതി നൽകിയത്.
പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടത് അനുകൂല പ്രൊഫൈലുകളിലാണ് ദിവസങ്ങൾക്ക് മുൻപ് മോശമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ചില പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു.ഉമ്മൻചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മനെതിരെയും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്ത് സൈബർ ആക്രമണം ഉണ്ടായിരുന്നു. അച്ചു ഉമ്മന്റെ പരാതിയിൽ സെക്രട്ടേറിയറ്റിലെ മുൻ അഡീഷനൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ പൂജപ്പുര പോലീസ് ചോദ്യം ചെയ്തിരുന്നു
Discussion about this post