വീട്ടിൽ എപ്പോഴും സമ്പൽസമൃദ്ധി ആയിരിക്കണമെന്നാണ് ഏതൊരാളും ആഗ്രഹിക്കുന്നത്. വീടിന്റെ വാസ്തു ശരിയായ ക്രമത്തിൽ പരിപാലിക്കുകയാണെങ്കിൽ ഭാഗ്യവും സമ്പത്തും കുമിഞ്ഞുകൂടുമെന്നാണ് പഴമക്കാർ പറയുന്നത്. സമ്പത്തിന്റെയും ഐശ്വര്യത്തിന്റേയും ദേവതയാണ് ലക്ഷ്മി ദേവി.ലക്ഷ്മി ദേവി പ്രസാദിച്ചാൽ കുടുംബത്തിൽ എന്നും ഐശ്വര്യവും സമൃദ്ധിയും നിലനിൽക്കും.ഹിന്ദു മതത്തിൽ ആനയെ ദൈവത്തിന്റെ രൂപമായാണ് ആരാധിക്കുന്നത്. പിച്ചള കൊണ്ടോ വെള്ളി കൊണ്ടോ നിർമ്മിച്ച ആനയെ കിടപ്പുമുറിയിൽ സൂക്ഷിക്കുന്നത് സമ്പത്തും സമൃദ്ധിയും കൊണ്ടുവരും എന്നാണ് വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നത്.
ലക്ഷ്മി ദേവി ആമയിൽ കുടികൊള്ളുന്നുവെന്നാണ് വേദങ്ങളിൽ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ലോഹ ആമകളെ വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടുവരും. മുറിയുടെ ഉള്ളിലേക്ക് ആമയുടെ മുഖം വരുന്ന തരത്തിൽ വേണം ഈ ലോഹ പ്രതിമകൾ സൂക്ഷിക്കാൻ.
ലാഫിംഗ് ബുദ്ധ വീട്ടിൽ സൂക്ഷിക്കുന്നതും ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.മുത്ത്, ശംഖ് എന്നിവ വീട്ടിൽ സൂക്ഷിക്കുന്നതും ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കും. ശംഖ് ബുധനാഴ്ചകളിൽ പൂജിച്ച് നിലവറയിലോ പണം സൂക്ഷിക്കുന്നയിടത്തോ സൂക്ഷിക്കുന്നത് സമ്പത്ത് കൂടാൻ കാരണമാകുന്നു.
കുതിരയുടെ ലാടം വാസ്തു ശാസ്ത്രത്തിൽ വളരെ ശുഭകരമായാണ് കണക്കാക്കുന്നത്. വീട്ടിൽ കുതിരലാടം സൂക്ഷിച്ചാൽ ശനിദേവന്റെ അനുഗ്രഹം എപ്പോഴും നിലനിൽക്കും. വീടിന്റെ പ്രധാന വാതിലിൽ ഒരു കുതിരലാടം തൂക്കിയിടാം.
വാസ്തു ശാസ്ത്ര പ്രകാരം, വീടിന്റെ വടക്ക് ദിശയിൽ ഒരു ഗ്ലാസ് പാത്രം സൂക്ഷിക്കണം. കൂടാതെ, ഈ പാത്രത്തിൽ ഒരു വെള്ളി നാണയവും വയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവിയുടെ അനുഗ്രഹം വീട്ടിൽ എപ്പോഴും നിലനിൽക്കും. അതുപോലെ തന്നെ പടിഞ്ഞാറ്, തെക്ക്, കിഴക്ക് ദിശകളിൽ നെഗറ്റീവ് എനർജി ഉണ്ടാക്കുന്ന ചവറ്റുകുട്ടയോ മാലിന്യടാങ്കോ സ്ഥാപിക്കരുത്. ഇത് പണം വരുന്നത് തടസപ്പെടുത്തും. വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് ജലവുമായി ബന്ധപ്പെട്ട വസ്തുക്കൾ സ്ഥാപിക്കണം, ഈ ദിശകളിൽ അക്വേറിയം സ്ഥാപിക്കുന്നതും നല്ലതാണ്.
വാസ്തു ശാസ്ത്രമനുസരിച്ച്, വടക്ക് ദിശയുടെ അധിപൻ കുബേരനാണ്. സമ്പത്തിന്റെ ദേവൻ എന്നും കുബേരൻ അറിയപ്പെടുന്നു. അതിനാൽ, നിങ്ങളുടെ വീടിന്റെ ഈ ദിശയിൽ പണം സൂക്ഷിക്കണം. ഇങ്ങനെ ചെയ്താൽ വീട്ടിൽ പണത്തിന് ഒരു കുറവും ഉണ്ടാകില്ല.കുളി മുറിയിൽ ഇലച്ചെടികൾ വയ്ക്കുന്നത് നെഗറ്റീവ് എനർജിയെ പുറംതള്ളി പോസിറ്റീവ് ഊർജ്ജം നിറയ്ക്കാൻ സഹായിക്കും.
Discussion about this post