തിരുവനന്തപുരം; എഴുപത്തിമൂന്നാം ജന്മദിനനിറവിൽ നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിറന്നാൾ ആശംസകളേകി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ ആശംസിക്കുന്നതോടൊപ്പം നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്ന് പിണറായി വിജയൻ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സിൽ’ കുറിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേർന്നു. പിഎം നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകളെന്ന ഒറ്റവരിയാണ് രാഹുൽ ‘എക്‌സിൽ’ പങ്കുവെച്ചത്
പ്രധാനമന്ത്രിയുടെ പിറന്നാൾ ബിജെപി വിപുലമായി ആഘോഷിക്കും. ശുചീകരണം, രക്തദാനം അടക്കം ഓരോ സംസ്ഥാനങ്ങളും വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടുതൽ ജനക്ഷേമ പദ്ധതികൾക്ക് കേന്ദ്രസർക്കാർ ഇന്ന് തുടക്കം കുറിക്കും. ക്ഷേമ ആയുഷ്മാൻ ഭവ എന്ന സമഗ്ര ആരോഗ്യ സംരക്ഷണ ക്യാംപയിനാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.’സേവ പഖ്വാര’ (സേവനത്തിൻറെ രണ്ടാഴ്ച) എന്ന പേരിൽ മറ്റൊരു ക്യാംപയിനും ഇന്ന് തുടക്കമാകും. ഗാന്ധിജിയുടെ ജന്മവാർഷിക ദിനമായ ഒക്ടോബർ 2 വരെ ക്യാംപയിൻ നീണ്ട് നിൽക്കും.
Discussion about this post