ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്തുന്നതിനെക്കുറിച്ച് മാത്രമാണ് പ്രതിപക്ഷ പാർട്ടികൾ എപ്പോഴും ചിന്തിക്കുന്നതെന്നും, എന്നാൽ കാട്ടിലെ സിംഹത്തിനെതിരെ പോരാടാൻ ആടിനും ചെമ്മരിയാടിനുമൊന്നും കഴിയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
” പ്രതിപക്ഷം എപ്പോഴും പ്രധാനമന്ത്രിയെ തോൽപ്പിക്കുന്നതിനെ കുറിച്ച് മാത്രമാണ് പറയുന്നത്. അവർക്ക് മറ്റൊന്നും പറയാനില്ല. പക്ഷേ കാട്ടിലെ സിംഹത്തിനെതിരെ പോരാടാൻ ഒരിക്കലും ആടിനും ചെമ്മരിയാടിനും കഴിയില്ല. സിംഹം എല്ലായ്‌പ്പോഴും കാട് ഭരിക്കുന്നവനാണെന്നും ഷിൻഡെ പറയുന്നു.
മഹാരാഷ്ട്രയിലെ ദേശീയ ജനാധിപത്യ സഖ്യത്തെക്കുറിച്ചും ഷിൻഡെ പറഞ്ഞു. ‘അജിത് പവാർ ഞങ്ങളോടൊപ്പം ചേരാൻ തീരുമാനിച്ചതിന് ശേഷം, സർക്കാരിനുള്ള പിന്തുണ 215ലധികമായി ഉയർന്നു. സർക്കാരിന്റെ നിലനിൽപ്പിന് യാതൊരു പ്രശ്‌നവും ഇല്ലെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
Discussion about this post