തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ തൃശൂരിൽ വീണ്ടും ഇഡി റെയ്ഡ്. അയ്യന്തൾ സർവീസ് സഹകരണ ബാങ്കിലും തൃശൂർ സർവീസ് സഹകരണ ബാങ്കിലും ആധാരമെഴുത്ത് സ്ഥാപനങ്ങളിലുമാണ് ഇഡി പരിശോധന. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ പി.സതീഷ്‌കുമാർ നടത്തിയ കള്ളപ്പണ ഇടപാടുകളുടെ തുടർച്ചയായാണ് കൂടുതൽ ബാങ്കുകളിലേക്കും അന്വേഷണം നീണ്ടത്.
സിപിഎം നേതാവ് എം.കെ.കണ്ണൻ പ്രസിഡന്റായ ബാങ്കാണ് തൃശൂർ സർവീസ് സഹകരണ ബാങ്ക്. സായുധ സേനാംഗങ്ങളുടെ സഹകരണത്തോടെയാണ് ഇഡി റെയ്ഡ് പുരോഗമിക്കുന്നത്. കരുവന്നൂർ ബാങ്കിലെത്തിച്ച് വെളുപ്പിച്ച കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് അടക്കം തൃശൂർ ജില്ലയിലെ നാല് സഹകരണ ബാങ്കുകൾ വഴി പുറത്തേക്ക് കടത്തിയെന്ന് ഇഡി കണ്ടെത്തിയിരുന്നു.
വിദേശത്ത് നിന്ന് എത്തിച്ച് കള്ളപ്പണം വെളുപ്പിച്ചതിന് പുറമെ വലിയ തോതിൽ ലഭിച്ച കൈക്കൂലിപ്പണവും സതീഷ് കുമാർ സഹകരണ ബാങ്കുകളിലൂടെ വെളുപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സതീഷ് കുമാറിന്റെ ബിനാമികളുടെ വീടുകളിലടക്കം പരിശോധന നടക്കുന്നുണ്ട്.
Discussion about this post