തിരുവനന്തപുരം: കഴിഞ്ഞ ദിവസം തന്റെ മാസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് തിരുവനന്തപുരം കോർപ്പറേൻ മേയർ ആര്യ രാജേന്ദ്രൻ ഓഫീസിലെത്തിയത് വലിയ വാർത്തയായിരുന്നുയ ഇതിന് പിന്നാലെ സർക്കാർ ജീവനക്കാർക്ക് ഓഫീസ് സമയത്ത് കുഞ്ഞുങ്ങളെ കൊണ്ടുവരാൻ കഴിയുമോ എന്ന ചോദ്യവും ഉയർന്നു. ഈ ചർച്ച പൊടിപൊടിച്ചതോടെ 2018 ലെ ഒരു സർക്കാർ ഉത്തരവും വൈറലായി.
സർക്കാർ ജീവനക്കാർ ഓഫീസ് സമയത്ത് കുട്ടികളെ കൂടെ ഇരുത്തുന്നത് ഓഫീസ് സമയം നഷ്ടപ്പെടുത്തുന്നതായി ഉത്തരവിൽ പറയുന്നു. കുട്ടികളുടെ വ്യക്തിത്വ വികസനം ഹനിക്കപ്പെടുന്നു. ഓഫീസ് ഉപകരണങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നത്.
ഇക്കാരണത്താൽ ഓഫീസിൽ കുട്ടികളെ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പിന്റെ ഉത്തരവിൽ നിർദേശിക്കുന്നു. മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവിറങ്ങിയത്.
Discussion about this post