ന്യൂഡൽഹി : സൂപ്പർസ്റ്റാർ രജനികാന്തിന് ബിസിസിഐ ഗോൾഡൻ ടിക്കറ്റ് സമർപ്പിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരിട്ടെത്തിയാണ് രജനികാന്തിന് ഗോൾഡൻ ടിക്കറ്റ് സമ്മാനിച്ചത്. 2023 ഐസിസി ഏകദിന ലോകകപ്പുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ ഇതിഹാസതാരങ്ങൾക്ക് ഗോൾഡൻ ടിക്കറ്റ് നൽകുന്നത്.
ആദ്യമായി ഗോൾഡൻ ടിക്കറ്റ് സമർപ്പിച്ചത് അമിതാഭ് ബച്ചനായിരുന്നു. രണ്ടാമതായി സച്ചിൻ ടെണ്ടുൽക്കർക്കും ഗോൾഡൻ ടിക്കറ്റ് സമ്മാനിച്ചു. എന്നാണ് ഇന്ത്യക്കും പുറത്തും വലിയ ആരാധക വൃന്ദമുള്ള രജനികാന്തിന് ഗോൾഡൻ ടിക്കറ്റ് സമ്മാനിക്കുന്നത്. 2023 ഐസിസി ഏകദിന ലോകകപ്പിൽ സൂപ്പർസ്റ്റാർ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണ് രജനികാന്തിന് ഗോൾഡൻ ടിക്കറ്റ് നൽകിയ പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. ഇതിഹാസ നടനെ ‘സിനിമയ്ക്കപ്പുറമുള്ള പ്രതിഭാസം’ എന്നാണ് ഈ പോസ്റ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഭാഷയ്ക്കും സംസ്‌കാരത്തിനും അതീതമായി ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ മായാത്ത മുദ്ര പതിപ്പിച്ച താരമാണെന്നും പോസ്റ്റിൽ പറയുന്നു.
Discussion about this post