ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ തരംഗമാവുന്ന പാർവ്വതി തിരുവോത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ടു ആരാധകർ വലിയ ആവേശത്തിലാണ്. ആരെന്നു പോലും തിരിച്ചറിയാൻ കഴിയാത്ത തരത്തിലാണ് നടിയുടെ പുത്തൻ ഹെയർ സ്റ്റൈൽ എന്ന് മാത്രമല്ല മിനിമം മേക്അപ്പും, ധരിച്ചിരിക്കുന്ന നെക്ക് വെയറും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ഷാഫി സക്കീറാണ് പാർവതിയുടെ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സാംസൺ ലേയുടെ മേക്അപ്പും സ്റ്റൈലിസ്റ്റ് സ്മിജിയുടെ സ്റ്റൈലും ചിത്രങ്ങൾക്ക് മികവേകി. 2022 ൽ ഇറങ്ങിയ പുഴു ആണ് പാർവതി നായികയായി തിയേറ്റർ റിലീസ് ചെയ്ത അവസാന മലയാള ചിത്രം. ശേഷമുള്ള ചിത്രങ്ങളെല്ലാം OTT റിലീസുകൾ ആയിരുന്നു. സിനിമകൾകൊണ്ടും മേക്ഓവറുകൾകൊണ്ടും ഞെട്ടിക്കുന്ന പാർവതിയുടെ സിനിമകൾക്ക് ആരാധകർ ഏറെയാണ്.
2006-ൽ റിലീസ് ചെയ്ത ‘ഔട്ട് ഓഫ് സിലബസ്’ എന്ന മലയാള ചിത്രത്തിലൂടെയാണ് പാർവ്വതി അഭിനയരംഗത്തെത്തുന്നത്. പാ രഞ്ജിത്ത് ഒരുക്കുന്ന തങ്കലാൻ ആണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രം. 2024 ഏപ്രിലിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന ഈ ചിത്രത്തിലും മേക്കോവർ മാജിക്കിലൂടെ പാർവതി അത്ഭുതപ്പെടുത്താൻ പോവുന്നു എന്നാണ് റിപോർട്ടുകൾ.
Discussion about this post