ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. വിഗ്രഹങ്ങൾ അടിച്ച് തകർത്തു. ഹബിഗഞ്ച് ജില്ലയിലെ വിശ്വകർമ്മ പൂജ മണ്ഡപത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. മതതീവ്രവാദികളാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ഹിന്ദു വിശ്വാസികൾ ചേർന്ന് വിശ്വകർമ്മ പൂജ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. പൂജയ്ക്കിടെ ആയുധങ്ങളുമായി എത്തിയ അക്രമി സംഘം ആഘോഷ പരിപാടികൾ അലങ്കോലപ്പെടുത്തുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ സംഘം ആക്രമിച്ചു. ഇതിന് പുറമേ ആക്രമണം തടയാൻ ശ്രമിച്ചവരെയും മതതീവ്രവാദികളുടെ സംഘം മർദ്ദിക്കുയായിരുന്നു.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ വിശ്വകർമ്മ ബാബയുടെ വിഗ്രഹവും അക്രമികൾ അടിച്ച് തകർത്തു. ക്ഷേത്രത്തിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. പത്തിലധികം പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത് എന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post