സാവോപോളോ: ബ്രസീലിയൻ ഫിറ്റ്‌നസ് ഇൻഫ്‌ളൂവൻസർ അഡ്രിയാന തൈസൻ അജ്ഞാത രോഗം ബാധിച്ച് മരിച്ചു. ഒരു വർഷത്തിനിടെ 45 കിലോഗ്രാമോളം ശരീരഭാരം കുറച്ച് ലോകശ്രദ്ധ നേടിയാളാണ് അഡ്രിയാന.
49 ാം വയസിലാണ് കാര്യപ്പെട്ട അസുഖങ്ങളൊന്നും ഇല്ലാതിരുന്ന അഡ്രിയാന മരണത്തിന് കീഴടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ 6 ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് അഡ്രിയാനയ്ക്കുള്ളത്. മരണകാരണം കുടുംബം ഇതുവരെ പുറത്തുവിട്ടില്ല. സാവോപോളയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രമുഖ ഫിറ്റ്സന് ഇൻഫ്‌ലുവൻസറായ ലാരിസ ബോർജസ് കഴിഞ്ഞമാസം മരിച്ചിരുന്ന 33 ാം വയസിലാണ് ബ്രസീലിയൻ സ്വദേശിയായ ലാരിസയ്ക്ക് അന്ത്യം സംഭവിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണം. ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.ഇൻസ്റ്റഗ്രാമിൽ 30,000ത്തിന് മുകളിൽ ആരാധകരാണ് ലാരിസ ബോർജസിനുള്ളത്. ഈ കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഒരു യാത്രയ്ക്കിടെയാണ് ലാരിസയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. കോമയിലായിരുന്ന ലാരിസയ്ക്കു പിന്നീട് വീണ്ടും ഹൃദയാഘാതമുണ്ടായതായി ബ്രസീലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.













Discussion about this post