പന്നിയിറച്ചി കഴിക്കുന്നതിന് മുമ്പ് ഇസ്ലാമിക പ്രാർത്ഥന ചൊല്ലുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് ഇന്തോനേഷ്യയിലെ ടിക് ടോക്ക് ഉപയോക്താവിന് തടവ് ശിക്ഷ വിധിച്ച് കോടതി. ലിന മുഖർജി എന്ന യുവതിയ്ക്ക് രണ്ട് വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
പന്നിയിറച്ചി കഴിക്കും മുൻപ് ദൈവത്തിന്റെ നാമത്തിൽ എന്ന് വരുന്ന ഒരു പ്രാർത്ഥനയാണ് യുവതി ചൊല്ലിയത്. ഇക്കഴിഞ്ഞ മാർച്ച് മാസം ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ദശലക്ഷക്കണിക്ക് പേരോളം കണ്ടു.ബാലിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഇത് ചിത്രീകരിച്ചത്. കൗതുകം കൊണ്ടാണ് പോർക്ക് കഴിച്ചുനോക്കിയതെന്നും അവർ പറഞ്ഞു. എന്നാൽ ഇതൊന്നും കോടതിയിൽ വിലപ്പോയില്ല.
മതവിശ്വാസികൾക്കിടയിലും പ്രത്യേക വിഭാഗങ്ങൾക്കിടയിലും ശത്രുത ഉണ്ടാക്കിയതിന് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാണ് ദക്ഷിണ സുമാത്രൻ നഗരമായ പലെംബാങിലെ കോടതി ഇവർക്കെതിരെ ചൊവ്വാഴ്ച വിധി പ്രസ്താവിച്ചത്.
മുസ്ലീമായിരിക്കെ പോർക്ക് കഴിക്കുന്നത് വിശ്വാസത്തിന് എതിരാണെന്നും മതനിന്ദയാണെന്ന ആരോപണവും ഉയർന്നു. രണ്ട് വർഷം തടവിന് പുറമെ ഏതാണ്ട് 16,245 ഡോളർ (13,48,111 രൂപ) പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
Discussion about this post