വയനാട്: കമ്പളക്കാട് അമ്മയെയും അഞ്ച് മക്കളെയും കാണാതായി. ചേളാരി സ്വദേശിനി വിമിജയെയും മക്കളായ വൈഷ്ണവ് (12), വൈശാഖ് (11), സ്‌നേഹ (ഒൻപത്), അഭിജിത്ത് (അഞ്ച്), ശ്രീലക്ഷ്മി (നാല്) എന്നിവരെയുമാണ് കാണാതായത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.
ഇക്കഴിഞ്ഞ 18 നാണ് അഞ്ച് പേരെയും കാണാതെ ആയത്. ചേളാരിയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് മക്കളുമൊത്ത് ഭർതൃവീട്ടിലേക്ക് ഇറങ്ങിയത് ആണ് വിമിജ. എന്നാൽ പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. ഫോണിൽ നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതേ തുടർന്ന് ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കോഴിക്കോട് ജില്ലയിലെ ഫറോകിലാണ് അവസാനമായി വിമിജ എത്തിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്ന് പോലീസിന്റെ ഒരു സംഘം ഇവിടെയെത്തി അന്വേഷണം ആരംഭിച്ചു.
Discussion about this post