ജനീവ: സ്വിറ്റ്‌സർലൻഡിൽ ബുർഖയ്ക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ.സ്വിസ് പാർലമെന്റിലെ ലോവർ ഹൗസ് ഇത് സംബന്ധിച്ച നിയമത്തിന് അംഗീകാരം നൽകി. മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ നിയമം ലംഘിക്കുന്നവരിൽ നിന്നും പിഴ ഈടാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിലും പൊതുജനങ്ങൾക്ക് എത്തിപ്പെടാവുന്നന സ്വകാര്യ കെട്ടിടങ്ങളിലും കണ്ണും മൂക്കും വായയും മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നിയമവിരുദ്ധമാകും.
കണ്ണിന്റെ ഭാഗത്ത് മാത്രം തുറന്ന് കിടക്കുന്ന നിഖാബുകൾ, ബുർഖകൾ, ചില പ്രതിഷേധക്കാർ ധരിക്കുന്ന സ്‌കീ മാസ്‌കുകൾ, ബന്ദനകൾ എന്നിവ ധരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹിതപരിശോധന നടത്തിയപ്പോൾ സ്വിസ് വോട്ടർമാർ അഭിപ്രായപ്പെട്ടിരുന്നു.
രണ്ട് വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് നിരോധനത്തിലേക്ക് കടക്കുന്നത്. നേരത്തെ തന്നെ അപ്പർ ഹൗസിൽ അംഗീകരിക്കപ്പെട്ടിരുന്നു. ദേശീയ കൗൺസിൽ വോട്ടിങ്ങിനിടെ 151 അംഗങ്ങൾ നിരോധനത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 29 അംഗങ്ങൾ നിരോധനത്തെ എതിർത്ത് വോട്ട് രേഖപ്പെടുത്തി. ഈ നിയമം ലംഘിക്കുന്നവർക്ക് 1,000 ഫ്രാങ്കാണ് പിഴ ഈടാക്കുന്നത്. ഏകദേശം 10,000 രൂപയോളമാണ് പിഴയായി ഈടാക്കുന്നത്.
Discussion about this post