എറണാകുളം: താൻ ഈണം നൽകിയ പാട്ടിന്റെ ക്രെഡിറ്റ് ഷാൻ റഹ്മാൻ തട്ടിയെടുത്തുവെന്ന ആരോപണവുമായി സംഗീത സംവിധായകനും ഗായകനുമായ സത്യജിത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സത്യജിത് ഷാൻ റഹ്മാനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. താൻ ഈണം നൽകിയ പാട്ട് ഷാൻ റഹ്മാൻ സ്വന്തം പേരിൽ പുറത്തിറക്കുകയായിരുന്നു എന്നാണ് സത്യജിത് പറയുന്നത്.
ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാറ് ലവിലെ ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനത്തെ മുൻ നിർത്തിയാണ് ആരോപണം. ഈ ഗാനത്തിന് ഈണം നൽകിയത് താൻ ആണെന്നാണ് സത്യജിത് അവകാശപ്പെടുന്നത്. സിനിമ ഇറങ്ങുന്നതിന് നാല് വർഷം മുൻപായിരുന്നു ഈ ഗാനം താൻ ഒരുക്കിയത്. എന്നാൽ ഷാൻ റഹ്മാൻ താനാണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് എന്നാണ് അവകാശവാദം ഉന്നയിക്കുന്നത്. ഇതേക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നു. അപ്പോൾ തന്നോട് കയർത്ത് സംസാരിക്കുകയായിരുന്നുവെന്നും സത്യജിത് പറയുന്നു. 2015 ൽ കോട്ടയം ഗവൺമെന്റ് പോളിടെക്‌നിക്കിൽ വച്ച് ഈ ഗാനം ആപലിക്കുന്നതിന്റെ വീഡിയോയും സത്യജിത് പുറത്തുവിട്ടിട്ടുണ്ട്.
ഗാനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുത്തത് ചോദ്യം ചെയ്ത അന്ന് തന്നെ ഷാൻ റഹ്മാൻ ബ്ലോക്ക് ചെയ്ത് പോയതാണെന്നും സത്യജിത് കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ സിനിമയുടെ പിന്നണി പ്രവർത്തകർ തന്നെ തഴഞ്ഞു. വലിയ അവഗണനയാണ് നേരിട്ടിരുന്നത്. അന്ന് തന്റെ പക്കൽ തെളിവുകൾ ഇല്ലായിരുന്നു. സത്യം എല്ലാ കാലത്തും മറച്ചുവയ്ക്കാൻ സാധിക്കില്ലെന്നും സത്യജിത് ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post