തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റ് ഉറപ്പായതോടെ തടിയൂരാനുള്ള നീക്കം സജ്ജീവമാക്കി മുൻ എസി മൊയ്തീനും പ്രതികളായ സിപിഎം നേതാക്കളും. നിയമ നടപടികൾക്കായി പ്രഗത്ഭരായ അഭിഭാഷകരെ എത്തിക്കാനാണ് നീക്കം. ഇതിനായി ഡൽഹിയിലെ കേന്ദ്ര നേതാക്കളുമായി സംസ്ഥാന നേതാക്കൾ ചർച്ച നടത്തിയതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.
നിരവധി പ്രമാദമായ കേസുകൾ കൈകാര്യം ചെയ്ത അഭിഭാഷകനെ തന്നെ കേസിൽ ഹാജരാക്കാനാണ് ശ്രമം. സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര നേതാക്കൾ അഭിഭാഷകരുമായി ഇക്കാര്യം ചർച്ച ചെയ്തതായും സൂചനയുണ്ട്. എന്നാൽ കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
പ്രഗത്ഭരായ അഭിഭാഷകർക്ക് ഭീമമായ തുകയാകും പ്രതിഫലമായി നൽകേണ്ടിവരിക. എങ്കിലും ഈ സാഹചര്യത്തിൽ അത് വലിയ കാര്യമാക്കുന്നില്ല. ഡൽഹിയിൽ നിന്നുള്ള അഭിഭാഷകനെ സഹായിക്കാൻ കേരളത്തിൽ നിന്നുള്ള അഭിഭാഷകരുടെ സംഘവും ഉണ്ടാകും.
അടുത്ത തവണ ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ മൊയ്തീനെ അറസ്റ്റ് ചെയ്യുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഈ സാഹചര്യത്തിൽ സിപിഎം നേതാക്കൾ അതിവേഗം നീക്കങ്ങൾ നടത്തുന്നത്. അറസ്റ്റ് ഒഴിവാക്കാനായി മുൻകൂർ ജാമ്യം നേടുന്നതിനുള്ള നീക്കങ്ങളും സജീവമാണ്.
Discussion about this post