ഡ്രൈവിംഗ് സ്‌കൂളുമായി ഷക്കീല വീണ്ടും. നെറ്റ്ഫ്‌ളിക്‌സിലെ സൂപ്പർഹിറ്റ് സീരീസായ സെക്‌സ് എജ്യുക്കേഷന്റെ പ്രൊമോ വീഡിയോയിലാണ് ഷക്കീല എത്തുന്നത്. മൈത്രി അഡ്വർടൈസിംഗ് ഒരുക്കിയ വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്.
ഡ്രൈവിംഗ് പഠിക്കാനെത്തുന്ന രണ്ട് യുവാക്കൾക്ക് ഡ്രൈവിംഗ് പാഠങ്ങൾക്കനുസൃതമായി ലൈംഗിക അറിവുകൾ പകർന്നു കൊടുക്കുന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്. ലൈംഗികതയുമായി ബന്ധപ്പെട്ട തെറ്റായ അറിവുകളെ തിരുത്തുന്ന ഒരു എജ്യൂക്കേഷണൽ ചിത്രമാണ് ഷക്കീലാസ് ഡ്രൈവിംഗ് സ്‌കൂൾ. ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള തുറന്ന സംഭാഷണങ്ങളുടെ പ്രാധാന്യവും മുൻവിധികളിൽ നിന്ന് മാറി ചിന്തിക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഈ പ്രൊമോ ഫിലിം പറയുന്നത്. നെറ്റ്ഫ്‌ലിക്‌സിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലാണ് പ്രൊമോ ഫിലിം റിലീസ് ചെയ്തിട്ടുള്ളത്.
ഷക്കീലയുടെ ഹിറ്റ് ചിത്രമായ ഡ്രൈവിംഗ് സ്‌കൂളിനെ ഓർമ്മിപ്പിക്കുന്നതാണ് പുതിയ വീഡിയോ. ശിവപ്രസാദ് കെവിയാണ് സംവിധാനം. നീരജ് രവിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
Discussion about this post