ഡല്‍ഹി: ആന്‍ഡ്രോയ്ഡിന്റെ അടുത്ത പതിപ്പിന് ഇന്ത്യന്‍ വിഭവത്തിന്റെ പേരിടുമെന്നാണ് ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചെ.. ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിന്റെ ഇതുവരെയുള്ള പതിപ്പുകള്‍ക്കെല്ലാം പലഹാരങ്ങളുടെ പേരാണ് നല്‍കിയിട്ടുള്ളത്. കപ്പ് കേക്ക്, ഡൊനട്ട്, എക്ലയര്‍, ഫ്രോയോ, ജിഞ്ചര്‍ ബ്രഡ്, ഹണികോമ്പ്, ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്, ജെല്ലിബീന്‍, കിറ്റ്കാറ്റ്, ലോലിപോപ്പ്, മാര്‍ഷ്മലോ എന്നിവയാണ് ഇതുവരെയുള്ള ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍.
ഇംഗ്ലീഷ് അക്ഷരമാലക്രമത്തിലാണ് ഇതുവരെ ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ക്ക് പേരിട്ടത്. ആ പതിവ് തുടര്‍ന്നാല്‍ ഇംഗ്ലീഷിലെ N അക്ഷരത്തില്‍ തുടങ്ങുന്ന ഇന്ത്യന്‍ വിഭവത്തിന് നറുക്കുവീണേക്കാം. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാവും പേരു കണ്ടെത്തുന്നതെന്ന് പിച്ചെ പറഞ്ഞു.
പ്രമുഖ ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷാ ബോഗ്ലെയായിരുന്നു പിച്ചെയുമായുള്ള സംവാദം നയിച്ചത്. ഞാന്‍ കടുത്ത ഫുട്‌ബോള്‍ ആരാധകനാണ്. ക്രിക്കറ്റും ഫുട്‌ബോളും ഞാന്‍ കാണാറുണ്ട്. ഗൂഗിളിലെത്തിയില്ലെങ്കില്‍ ഞാനിതിലേതെങ്കിലുമൊന്നില്‍ എത്തിപ്പെട്ടേനെയെന്നും പിച്ചെ പറഞ്ഞു.
Discussion about this post