യുഎഇ: യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ള യുവാക്കൾക്ക് അവസരമൊരുക്കി ഭരണകൂടം. ഇതിനായി അപേക്ഷയും ക്ഷണിച്ചതായാണ് വിവരം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
‘രാജ്യത്തെ യുവജനങ്ങളെ പ്രതിനിധീകരിക്കുക, പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം കണ്ടെത്തുക. തുടങ്ങിയ യോഗ്യതയുള്ള യുവാവിനെയോ യുവതിയെയോ ആവശ്യമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകന് യുഎഇ കാബിനറ്റിൽ യുവജന മന്ത്രിയാകാൻ സാധിക്കും. യുഎഇയെക്കുറിച്ച് അറിവുണ്ടായിരിക്കണം. രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ ധീരനായിരിക്കണം. മാതൃരാജ്യത്തെ സേവിക്കാനുള്ള മനസ് ഉണ്ടായിരിക്കണമെന്ന് ഷെയ്ഖ് മുഹമ്മദ് എക്‌സിൽ കുറിച്ചു.
അപേക്ഷകൾ കാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ഇമെയിൽ അയക്കണം. ContactUs@moca.gov.ae എന്ന വിലാസത്തിലാണ് അയക്കേണ്ടത്.
ഭരണാധികാരി കുറിപ്പ് പങ്കുവെച്ച് ഏഴ് മണിക്കൂറിൽ ലഭിച്ചത് 4,700 അപേക്ഷകളാണെന്നാണ് വിവരം കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സിലാണ് ഇത്രയേറെ അപേക്ഷകൾ കുറഞ്ഞ സമയത്തിൽ ലഭിച്ചത്.
Discussion about this post