ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സ്വർണം സ്വന്തമാക്കി ഇന്ത്യ. പങ്കെടുത്ത ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ പൊന്നണിഞ്ഞാണ് വനിതകൾ അഭിമാനമുയർത്തിയത് ഫൈനലിൽ ശ്രീലങ്കയെ കീഴടക്കിയാണ് ഇന്ത്യ സ്വർണം നേടിയത്. ഇന്ത്യ ഉയർത്തിയ 117 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സ്‌കോർ ഇന്ത്യ 20 ഓവറിൽ 116-7, ശ്രീലങ്ക 20 ഓവറിൽ 97-8.
ഇന്ത്യക്കായി സ്മൃതി മന്ദാനയും (46) ജെമീമ റോഡ്രിഗസും (42) ബാറ്റിങ്ങിൽ തിളങ്ങിയപ്പോൾ തിതാസ് സാധു മൂന്ന് വിക്കറ്റുമായി ബൗളിങ്ങിലും തിളങ്ങി.ഇന്ത്യക്കു വേണ്ടി തിതാസിനു പുറമേ രാജേശ്വരി ഗെയ്ക്വാദ് രണ്ടും ദീപ്തി ശർമ, പൂജാ വസ്ത്രകാർ, ദേവിക വൈദ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആദ്യം ബാറ്റുചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഓപ്പണർ ഷഫാലി വർമ്മ(9) തുടക്കത്തിൽ തന്നെ പുറത്തായി. രണ്ടാ വിക്കറ്റിൽ സ്മൃതി മന്ദാനയും റോഡ്രിഗസും ചേർന്ന് ഇന്ത്യയുടെ സ്വർണ പ്രതീക്ഷകൾ ഉയർത്തി. 73 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ഉയർത്തിയത്. സ്മൃതി മന്ദന മത്സരത്തിൽ 45 പന്തുകളിൽ 4 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 46 റൺസാണ് നേടിയത്.റോഡ്രിഗസ് 40 പന്തുകളിൽ 5 ബൗണ്ടറികളടക്കം 42 റൺസ് നേടി
Discussion about this post