കണ്ണുകളെയും തലച്ചോറിനെയുമെല്ലാം കബളിപ്പിക്കുന്ന ചിത്രങ്ങളെയോ പ്രതിഭാസങ്ങളെയോ ആണ് ഒപ്ടിക്കൽ ഇല്യൂഷൻ എന്ന് വിളിക്കാറുള്ളത്. ഈ പ്രതിഭാസത്തെ ഉപയോഗപ്പെടുത്തി തയ്യാറാക്കുന്ന ഒപ്ടിക്കൽ ഇല്യൂഷൻ ഗെയിമുകൾ സമൂഹമാദ്ധ്യമ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതമായിരിക്കും. ഭൂരിഭാഗം പേരും ഈ ഗെയിമുകൾ കളിക്കാറുള്ളവരുമാകും. ഇത്തരത്തിൽ ഒരു ഒപ്ടിക്കൽ ഇല്യൂഷൻ ഗെയിമാണ് താഴെ നൽകിയിരിക്കുന്നത്.
വെളുത്ത പ്രതലത്തിൽ കറുത്ത കുത്തുകൾ. അതിനെല്ലാം ഒത്ത നടുവിലായി കറുത്ത വട്ടം. ഇതാണ് ചിത്രം. പ്രത്യക്ഷത്തിൽ ഈ ചിത്രം നമ്മളിൽ കാര്യമായ കൗതുകം ഒന്നും തന്നെ ഉണ്ടാക്കുന്നില്ല. എന്നാൽ നടുവിലെ കറുപ്പ വലിയ വട്ടത്തിൽ സൂക്ഷിച്ച് നോക്കിയാൽ നിങ്ങൾക്ക് ഒരു അത്ഭുതം കാണാം.
സെക്കന്റുകളോളം കണ്ണെടുക്കാതെ ശ്രദ്ധ മാറാതെ ചിത്രത്തിൽ തന്നെ നോക്കിയിരിക്കണം. കുറച്ച് സെക്കന്റുകൾ കഴിഞ്ഞാൽ ഒരു മായ കാഴ്ചയാകും നിങ്ങൾക്ക് അനുഭവപ്പെടുക. നടുവിലെ കറുത്ത വട്ടം വലുതായി വലുതായി വരുന്നത് കാണാം.
ഓപ്ടിക്കൽ ഇല്യൂഷനുമായി ബന്ധപ്പെട്ടുള്ള പഠനത്തിനായി ഉപയോഗിച്ച ചിത്രമാണ് ഇത്. ഈ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയ 86 ശതമാനം ആളുകൾക്കും നടുവിലെ കറുത്ത വട്ടം വലുതാകുന്നതായി അനുഭവപ്പെട്ടു.
Discussion about this post