തിരുവനന്തപുരം; ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാൻ പറ്റുന്ന പദ്ധതികൾ അറിയിക്കണമെന്ന നിർദേശവുമായി സാങ്കേതിക സർവകലാശാലയുടെ വിചിത്ര സർക്കുലർ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് ഉദ്ഘാടനം ചെയ്യാനുള്ള പദ്ധതികൾ അറിയിക്കണമെന്നാണ് സർക്കുലറിലെ നിർദേശം.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഉദ്ഘാടനം ചെയ്യേണ്ട പദ്ധതികൾ അറിയിക്കണമെന്ന് സർക്കുലറിൽ പറയുന്നത്. വിവരങ്ങൾ നൽകാൻ കാലതാമസമുണ്ടാകരുതെന്നും നിർദേശമുണ്ട്.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനായി സീനിയർ ജോയിന്റ് ഡയറക്ടറാണ് സർക്കുലർ നൽകിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും സർക്കുലർ നൽകി. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവർ പറയുന്നത് കേട്ട് അവർക്ക് മറുപടി നൽകുന്ന പരിപാടി നടക്കാനിരിക്കെയാണ് ഈ ഉദ്ഘാടനമാമാങ്കത്തില് കോപ്പുകൂട്ടുന്നത്.
Discussion about this post