മുൻപ് പ്രായമായവരിൽ കാണുന്ന ഒന്നാണ് ഹൃദയസംബന്ധമായ അസുഖങ്ങളെങ്കിൽ ഇന്ന് യുവാക്കൾ പോലും ഹൃദയാഘാതത്താൽ മരണപ്പെടുന്നു.ചീത്ത കൊളസ്‌ട്രോളായ എൽഡിഎൽ കൂടുന്നതാണ് പലപ്പോഴും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നത്. ഹൃദയത്തിന്റെ ആരോഗ്യം മോശമായി തുടങ്ങുമ്പോൾ തന്നെ നമ്മുടെ ശരീരം ചില ലക്ഷണങ്ങൾ കാണിക്കും. അവഗണിക്കാതെ ഇരുന്നാൽ നമുക്ക് ഹൃദയാഘാതത്തിൽ നിന്ന് ഒരു പരിധിവരെ രക്ഷ തേടാം. ഹൃദയം ശരിയായി പ്രവർത്തിക്കാത്തപ്പോൾ നമ്മുടെ കണ്ണുകളിൽ വരെ മാറ്റം പ്രകടമാകുമത്രേ.
ഭാഗികമായ കാഴ്ചശക്തി
ഹൃദയാഘാതത്തിന്റെ അസാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ് ഇത്. ഒന്നോ ചിലപ്പോൾ രണ്ടോ കണ്ണുകളിൽ പൂർണ്ണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെടുന്നതാണ് അമോറോസിസ് ഫ്യൂഗാക്സ്. നിങ്ങളുടെ ഹൃദയത്തിന്റെ അവസ്ഥയെ ആശ്രയിച്ച് ഈ അവസ്ഥ 30 മിനിറ്റോ അതിലധികമോ നീണ്ടുനിന്നേക്കാം. ഉടൻ തന്നെ ഡോക്ടറെ സമീപിക്കുന്നതാണ് ഉചിതം.
റെറ്റിനയിലെ മാറ്റം
റെറ്റിനയുടെ മദ്ധ്യഭാഗമായ മാക്കുലയ്ക്ക് കീഴിൽ സാധാരണയായി രൂപം കൊള്ളുന്ന മഞ്ഞ, കൊഴുപ്പ് എന്നിവ അൽപം പ്രശ്നമാണ്. ഇവയും റെറ്റിനയിലെ നിറംമാറ്റവും സൂക്ഷിക്കേണ്ട ലക്ഷണങ്ങളാണ്. നിങ്ങളുടെ കണ്ണുകൾക്ക് താഴെയുള്ള ചർമ്മത്തിൽ മഞ്ഞനിറത്തിലുള്ള നിക്ഷേപം എപ്പോഴെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ, നിങ്ങളുടെ ഹൃദയം പരിശോധിക്കണം.കൃഷ്ണമണി ചലിപ്പിക്കുമ്പോൾ നല്ലപോലെ വേദന അനുഭവപ്പെടുന്നതും അറ്റാക്കിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്
കോർണിയയ്ക്ക് ചുറ്റും
ഹൃദയാഘാതത്തിന് തൊട്ടുമുമ്പ് ആർക്കസ് സെനിലിസ് എന്നും അറിയപ്പെടുന്ന കോർണിയയ്ക്ക് ചുറ്റുമുള്ള വളയം പലപ്പോഴും ശ്രദ്ധിക്കപ്പെടാം. ഈ വളയങ്ങൾ വ്യക്തമായ രീതിയിൽ കോർണിയയുടെ അരികുകളിൽ രൂപം കൊള്ളുന്നു, കൃഷ്ണമണിക്കും ഐറിസിനും മുകളിലുള്ള വൃത്താകൃതിയിലുള്ള ടിഷ്യുവാണ് ഇത്. നേത്ര പരിശോധനയ്ക്കിടെ, രക്തക്കുഴലുകൾക്ക് കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾ വളരെയേറെ ശ്രദ്ധിക്കുക. ഹൃദയം തകരാറിലാണ് എന്ന് സൂചിപ്പിക്കുന്ന ഒരു ലക്ഷണമായി ഇതിനെ കണക്കാക്കാം. അതുപോലെ, റെറ്റിനയിലെ രക്തക്കുഴലുകൾ കുറച്ചുകൂടി കട്ടികൂടുകയും ചെയ്താലും വളരെയേറെ ശ്രദ്ധിക്കേണ്ടതായുണ്ട്
മറ്റ് ലക്ഷണങ്ങൾ
ഹൃദയാഘാതത്തിന്റെ വേദന സാധാരണയായി നെഞ്ചിന്റെ മധ്യഭാഗത്താണ് അനുഭവപ്പെടുന്നത്. ഇടനെഞ്ചിൽ തുടങ്ങി അവിടെ നിന്നും വിട്ടുമാറി കഴുത്തിനു നടുവിൽ ഇടതു തോളിലും ഇടതു കൈകളിലും അതല്ലെങ്കിൽ താടി എല്ലുകളിലും മാത്രമായി വേദന അനുഭവപ്പെടാറുണ്ട്. ഏറെ പേരിലും കണ്ടുവരുന്ന ലക്ഷണം നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ ആണ്. നെഞ്ചിന്റെ മധ്യഭാഗത്തോ ഇടത് വശത്തോ ഇറുകിയതുപോലെയോ സമ്മർദ്ദമായോ ഞെരുക്കുന്നതായോ തോന്നാം. ഇടനെഞ്ചിൽ തുടങ്ങി അവിടെ നിന്നും വിട്ടുമാറി കഴുത്തിനു നടുവിൽ ഇടതു തോളിലും ഇടതു കൈകളിലും അതല്ലെങ്കിൽ താടി എല്ലുകളിലും മാത്രമായി വേദന അനുഭവപ്പെടാം.
ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ ശ്വാസം മുട്ടൽ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തെ സൂചിപ്പിക്കാം. നെഞ്ചുവേദന ഇല്ലാതെ പോലും ഈ ലക്ഷണം പ്രകടമാകാം. നടക്കുമ്പോഴോ ഉറക്കത്തിലോ ഉള്ള ശ്വാസതടസ്സം ഹൃദയവുമായി ബന്ധപ്പെട്ട ഒരു പ്രധാന ലക്ഷണമാണ്. ഹൃദയാഘാതം അനുഭവപ്പെടുന്ന സമയത്ത് ചില വ്യക്തികൾക്ക് ഓക്കാനം അനുഭവപ്പെടാം. അല്ലെങ്കിൽ ദഹനക്കേടിനോട് സാമ്യമുള്ള ലക്ഷണങ്ങളും അനുഭവപ്പെടാം. സ്ത്രീകളിലാണ് ഈ ലക്ഷണം കൂടുതലായി കാണപ്പെടുന്നത്.
അമിത വിയർപ്പാണ് മറ്റൊരു ലക്ഷണം. പുരുഷന്മാരിലാണ് ഈ ലക്ഷണം കൂടുതലായി കാണപ്പെടുന്നത്. പ്രത്യക്ഷമായ കാരണങ്ങളൊന്നുമില്ലാതെ നിങ്ങൾ പെട്ടെന്ന് വിയർക്കുകയാണെങ്കിൽ, അത് അവഗണിക്കാതിരിക്കേണ്ടത് പ്രധാനമാണ്. അമിത ക്ഷീണമോ, തളർച്ചയോ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ സൂചനയായിരിക്കാം.ഉത്കണ്ഠ, ഭയം, തുടങ്ങിയ വൈകാരിക ലക്ഷണങ്ങൾ ചിലപ്പോൾ ഹൃദയാഘാതത്തിന് മുമ്പ് ഉണ്ടാവാം.
Discussion about this post